മ്യാന്‍മറിലും ബാങ്കോക്കിലും ഭൂകമ്പം;7.7 തീവ്രത രേഖപ്പെടുത്തി

മ്യാന്‍മറിലും ബാങ്കോക്കിലും ഭൂകമ്പം. 7.7 ഉം 7.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഭൂചലനത്തില്‍ ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടവും പാലവും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ പുറത്തേക്ക് ഇറങ്ങിയോടുന്നതും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ പൂര്‍ണമായ കണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ല.

Share news
error: Content is protected !!
Scroll to Top