സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ച് 66,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 8,340 രൂപയായി.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം സ്വര്‍ണവില 65,560 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.

അന്താരാഷ്ട്ര വിപണയിലുണ്ടാക്കുന്ന മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top