Section

malabari-logo-mobile

ഡല്‍ഹിയില്‍ ഭൂചലനം

HIGHLIGHTS : Earthquake in Delhi

ഡല്‍ഹി: ചൊവ്വാഴ്ച ഉച്ചയോടെ ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ഇതെസമയം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.

രണ്ട് ഭൂകമ്പങ്ങളാണ് ഉണ്ടായത്. ആദ്യത്തേത് 4.6 തീവ്രതയിലും രണ്ടാമത്തേത് 6.2 തീവ്രതയിലും — ഏകദേശം അരമണിക്കൂറിനുള്ളില്‍ സംഭവിച്ചു. രണ്ട് ഭൂകമ്പങ്ങളുടെയും ഉത്ഭവം നേപ്പാളിലായിരുന്നുവെന്ന് എന്‍സിഎസ് പറയുന്നു.

sameeksha-malabarinews

ആദ്യ ഭൂചലനം അനുഭവപ്പെട്ടത് 2.25നാണ്. രണ്ടാം ഭൂചലനം 2.52ന് അനുഭവപ്പെട്ടു. ഇത് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!