മെഡിക്കല്‍ കോളേജില്‍ ഇ ഹെല്‍ത്ത് പദ്ധതി; ഇന്നുമുതല്‍ പരീക്ഷണാര്‍ഥം നടപ്പാക്കും

കോഴിക്കോട് : ഒപി ടിക്കറ്റ് ഓണ്‍ലൈന്‍ വഴി വി ട്ടിലിരുന്ന് രജിസ്റ്റര്‍ ചെയ്യാവുന്ന ഇ ഹെല്‍ത്ത് കേരള പദ്ധതി ഗവ. മെഡിക്കല്‍ കോളേജില്‍ പരീക്ഷ ണാര്‍ഥം ശനിയാഴ്ച മുതല്‍ നട പ്പാക്കും. ഒപി ടിക്കറ്റുകള്‍ ഇ ഹെല്‍ത്ത് മുഖേനയും അഡ്മിഷന്‍, ഡിസ് ചാര്‍ജ്, ബില്ലിങ് എന്നിവ താല്‍ ക്കാലികമായി ഒരു മാസത്തേക്ക് ഇ ഹോസ്പിറ്റല്‍ സംവിധാനത്തിലുമാണ് നടപ്പാക്കുക. സാധാ രണ നല്‍കുന്ന ഒപി ടിക്കറ്റുകള്‍ കൂടാതെ ആധാര്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജി സ്‌ട്രേഷന്‍ നടത്താന്‍ സൗകര്യ വുമൊരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് നമ്പറോട് കുടിയ ഇ ഹെല്‍ത്ത് കാര്‍ഡ് നല്‍കും.

രോഗവുമായി ബന്ധപ്പെട്ട കാ ര്യങ്ങള്‍ ഈ നമ്പര്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ വഴി ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കാനാവും. ഘട്ടംഘട്ടമാ
യാണ് പദ്ധതി നടപ്പാക്കുക. ആശുപത്രി സേവനങ്ങള്‍ പൂര്‍ ണമായും ഇ ഹെല്‍ത്ത് സംവി ധാനത്തിലേക്ക് മാറുന്നതോടെ ഡിസ്ചാര്‍ജ് സമ്മറി അതത് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തും.

ഇതിനായി പൊതുവായ ഡി സ്ചാര്‍ജ് കൗണ്ടറുകള്‍ ഓരോ നിലയിലും തയ്യാറാക്കും. എന്തെങ്കിലും തടസ്സം വന്നാല്‍ നിലവിലുള്ള രീതിയില്‍ തന്നെ ഡിസ്ചാര്‍ജ് നല്‍കും. മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും നെഞ്ചുരോഗാശുപത്രിയിലും ഭാ ഗികമായി നടപ്പാക്കിയിട്ടുണ്ട്. ഇത് പൂര്‍ണമായി പ്രാവര്‍ത്തിക മാകുന്നതോടെ മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട സ്ഥിതി ഇല്ലാ താകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top