വ്യാജ സ്വര്‍ണം വിറ്റ യുവാവ് പിടിയില്‍

പേരാമ്പ്ര : വ്യാജ സ്വര്‍ണം വില്‍പ്പന നടത്തി പണം തട്ടിയയാ ളെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശേ രി എരമംഗലം ചെറുവ ക്കാട്ട് കൈലാസ് (22) ആണ് അറസ്റ്റിലായത്. മു ഖ്യപ്രതി പാലേരി വലിയ വീട്ടുമ്മല്‍ ആകാ ശി(22)നെ പിടികിട്ടാനുണ്ട്. 27നാ യിരുന്നു സംഭവം. പേരാമ്പ്ര ‘മമത’ ജ്വല്ലറിയില്‍ രണ്ട് പവന്റെ വ്യാജ സ്വര്‍ണവള നല്‍കി ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

പ്രതികള്‍ നല്‍കിയ സ്വര്‍ണം കാരറ്റ് അനലൈസറില്‍ പരിശോധിച്ചും 916 സീല്‍ ഉറപ്പിച്ചുമാണ് പണം നല്‍കിയത്. പിന്നീട് ഉരുക്കി നോക്കിയപ്പോ ഴാണ് വ്യാജ സ്വര്‍ണമാ ണെന്ന് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയാ യിരുന്നു.

പേരാമ്പ്ര ഡിവൈഎ സ്പി വി വി ലതീഷ്, സിഐ പി ജംഷിദ് എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു അന്വേഷണം. ബാലുശേരിയില്‍വച്ചാണ് പൊ ലീസ് കൈലാസിനെ പിടികൂടിയ ത്. പേരാമ്പ്ര കോടതിയില്‍ ഹാ ജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top