Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ 450ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കി ഡിവൈഎഫ്ഐ

HIGHLIGHTS : പരപ്പനങ്ങാടി: ഉള്ളണത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ 450 ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പരപ്പനങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷന...

പരപ്പനങ്ങാടി: ഉള്ളണത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ 450 ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പരപ്പനങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷനില്‍പ്പെടുന്ന എടത്തിരുത്തി മേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉള്ളണം എടത്തിരുത്തി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്.

ലോക് ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതെ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കിയത്. ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും ബാലുശ്ശേരി എംഎല്‍എയുമായ അഡ്വ. കെഎം സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ പഠനത്തിനായി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് അഡ്വ. കെഎം സച്ചിന്‍ ദേവ് എംഎല്‍എ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. ദേശീയ സിഎ മത്സര പരീക്ഷയില്‍ മൂന്നാം റാങ്ക് ജേതാവ് ഷെബീബ് പാഴേരിയെ ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ് പൊന്നാട അണിയിച്ച് അനുമോദിച്ചു.

sameeksha-malabarinews

നഗരസഭ കൗണ്‍സിലര്‍ കെപി മെറീന,പട്ടികജാതി വികസന വകുപ്പ് അപ്പക്സ് ബോര്‍ഡ് സംസ്ഥാന പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍,ഷിജിന്‍ പാലശ്ശേരി അധ്യക്ഷത,എം ബൈജു, ,സി തുളസിദാസന്‍, എ വിശാഖ്, ജിബിന്‍ പാലശ്ശേരി, റംഷി മുഹമ്മദ്, പുനത്തില്‍ സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!