കോഴിക്കോട്: ഉത്തരേന്ത്യക്ക് സമാനമായ സ്‌ക്വാഡ് ഉണ്ടാക്കി സദാചാരപൊലിസിംഗ് നടത്താനാണ് ശ്രമമെങ്കില്‍ തടയുമെന്ന് ഡി വൈഎഫ്‌ഐ.കോഴിക്കോട് കോനാട് ബിച്ചില്‍ ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോഴിക്കോട് കോന്നാട് ബീച്ചില്‍ മഹിളമോര്‍ച്ച നടത്തിയ സദാചാര പൊലിസിംഗിനെതിരെയാണ് ഡിവൈഎഫ് ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം തീര്‍ത്തത്. കോനാട് ബീച്ചിലെത്തിയ യുവതി-യുവാക്കളെ ചൂലെടുത്ത് ഓടിച്ച സംഭവത്തിനെതിരെയാണ് പ്രതിഷേധം.
സാംസ്‌കാരിക കേരളത്തിന് അഗീകരിക്കാന്‍ കഴിയുന്നതല്ല മഹിള മോര്‍ച്ചയുടെ സമീപനത്തെയെന്നും ഉത്തരേന്ത്യയിലെ വിവിധ സ്‌ക്വാഡുകള്‍ക്ക് തുല്യമായ പ്രവര്‍ത്തനമാണ് നടന്നതെന്നും ആണ്‍ – പെണ്‍ സൗഹൃദങ്ങളെ തടയാന്‍ ഉള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഡിവൈഎഫ് ഐ ജില്ല സെക്രട്ടറി പി.സി ഷൈജു പറഞ്ഞു. ബൈറ്റ് മദ്യത്തിനും മയക്ക് മരുന്നിനെതിരെ ഡിവൈഎഫ് ഐയുടെ ക്യാമ്പയിന്‍ ഇനിയും സംഘടിപ്പിക്കുമെന്നും വിഷയത്തെ വഴി തിരിക്കാനള്ള ശ്രമമാണ് ഇപ്പോള്‍ ബി.ജെ പി നടത്തുന്നെന്നും ഡിവൈഎഫ് ഐ ചൂണ്ടികാട്ടി. ശ്രീരാമ സേനക്ക് സമാനമായ പ്രവര്‍ത്തനം നടത്തുകയാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ വിലപ്പോകില്ല. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടയോ എന്ന് പരിശോധിക്കും. സംസ്ഥാന കമ്മറ്റിയുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ഇരുന്ന യുവാക്കളെ ചൂല്‍ കൊണ്ട് അടിച്ച് ഓടിച്ചത്. കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്നായിരുന്നു മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാദം. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വിശദീകരിച്ചു.
സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചെന്നും പ്രദേശവാസികള്‍ക്ക് ബീച്ചിലിറങ്ങാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചാണ് മഹിളാ മോര്‍ച്ച ബീച്ചിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുപതിലധികം വരുന്ന വനിതകള്‍ ചൂലുമെടുത്ത് ബീച്ചിലേക്കെത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




