തിരൂരങ്ങാടി:തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷന്‍ ഏജന്റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കക്കാട് ടൗണില്‍ വെച്ച് പോലീസ് തടഞ്ഞു.
ചെറുകിട വ്യാപാരികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനവും പിരിച്ചെടുക്കുന്ന പണവുമായാണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ സര്‍ഫാസ് മുങ്ങിയതെന്നാണ് ആക്ഷേപം.തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായി ഡിവൈഎഫ്‌ഐ ആരോപിച്ചു.
പ്രതിഷേധ മാര്‍ച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.രാമദാസ് ഉല്‍ഘാടനം ചെയ്തു.പി ജാബിര്‍ അധ്യക്ഷത വഹിച്ചു.
സി ഇബ്രാഹീം കുട്ടി, കമറു കക്കാട്,കെ പി ബബീഷ്, ഇ പി മനോജ്, വി ഹംസ ,എംപി ഇസ്മയില്‍,കബീര്‍ കൊടിമരം എന്നിവര്‍ സംസാരിച്ചു.
ഡിവൈഎഫ്‌ഐ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടയുന്നു.



