Section

malabari-logo-mobile

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ത: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

HIGHLIGHTS : ET Mohammad Basheer MP said that media workers are being intimidated and subdued in the country

തിരൂരങ്ങാടി: രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് മാധ്യമപ്രവര്‍ത്തകരാണ്, അവരെ വെറുതെ പിടിച്ചു കൊണ്ട് പോകുകയാണ്. ഭരണ കൂടത്തിന് അനിഷ്ടമായി സംസാരിച്ചാല്‍ എല്ലാവരും കുറ്റക്കാരാകുന്ന സാഹചര്യം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിട്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്. തനിക്ക് ഇഷ്ടപ്പെടാത്തത് ആര് പറഞ്ഞാലും അവരെ തുറങ്കലിലടക്കുന്ന കാലം. മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഭരണ കൂടും ശ്രമിക്കുന്നത്. എന്നിട്ടും തല ഉയര്‍ത്തി നിന്ന് ലോകത്തോട് സത്യം വിളിച്ചു പറയുന്ന ചിലരുണ്ടെന്നും അവരെ എന്നും ബഹുമാനത്തോടെ കാണുന്നുവെന്നും ഏറെ പ്രയാസമേറിയതാണ് മാധ്യമ പ്രവര്‍ത്തന ജോലിയെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു. എല്ലാ വാര്‍ത്തയിലും രണ്ട് വഷങ്ങളുള്ളതിനാല്‍ എല്ലാ റിപ്പോര്‍ട്ടുകളും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമില്ലെന്നും എം.പി പറഞ്ഞു.

തിരൂരങ്ങാടിയിലെ മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും വിദേഷത്തേക്ക് പോകുന്ന ജനയുഗം തിരൂരങ്ങാടി ലേഖകന്‍ ഷമീര്‍ മേലേവീട്ടിലിനുള്ള യാത്രയപ്പും ചടങ്ങില്‍ നല്‍കി.

sameeksha-malabarinews

പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. എ.ആര്‍ നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, എഴുത്തുകാരന്‍ കെ.എം ഷാഫി, നിഷാദ് കവറൊടി, ഷനീബ് മൂഴിക്കല്‍, ഹമീദ് തിരൂരങ്ങാടി, എം.ടി മന്‍സൂറലി ചെമ്മാട്, മുസ്താഖ് കൊടിഞ്ഞി, രജസ്ഖാന്‍ മാളിയാട്ട്, മുസ്തഫ ചെറുമുക്ക്, കെ എം ഗഫൂര്‍ കക്കാട്, ആബിദ് തങ്ങള്‍, യാസീന്‍ തിരൂര്‍, പ്രകാശന്‍, ഷംസുദ്ദീന്‍ മമ്പുറം, ഫാത്തിമ റിന്‍ഷി പത്തൂര്‍, എംടി മുഹമ്മദ് ഹമീം, എം.പി മുഹമ്മദ് നൈനൂനസ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!