പരപ്പനങ്ങാടി : മുന്‍സിപ്പാലിറ്റിയില്‍ വിദേശത്ത് നിന് മടങ്ങി വരുന്ന പ്രവാസികളില്‍ ഹോം ക്വാറെന്റെന്‍ സൗകര്യമില്ലാത്തവര്‍ക്ക് മുന്‍സിപ്പാലിറ്റി ക്വാറെന്റെന്‍ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പരപ്പനങ്ങാടി ,നെടുവ മേഖല കമ്മറ്റികള്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.വ്യാഴാഴ്ച രാവിലെയാണ ഡിവഐഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭാകാര്യാലയത്തില്‍ സക്രട്ടറിയെ ഉപരോധിച്ചത് ത
തുടര്‍ന്ന് ബിംബീസ് ടൂറിസ്റ്റ് ഹോമില്‍ 12 മുറികളും, കൂടുതല്‍ സെന്ററുകള്‍ ഒരുക്കുന്നതിനായി പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ മറ്റ് കെട്ടിടങ്ങളും ഏറ്റെടുത്ത് കൂടുതല്‍ ക്വാറെന്റെന്‍ സൗകര്യം ഒരുക്കുമെന്ന് രേഖ മൂലം ഉറപ്പ് നല്‍കി.
നിലവില്‍ പ്രവാസികള്‍ക്കുള്ള ക്വാറെന്റെന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മുനിസിപ്പാലിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന് സമരക്കാര്‍ ആരോപിച്ചു .സമരത്തിന് ശ്രുതി, ബൈജു, വിശാഖ് പരപ്പനങ്ങാടി, ജിത്തു വിജയ്, കിരണ്‍, ഹക്കീം എന്നിവര്‍ നേത്യത്വം നല്‍കി.




