വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍;പ്രതിഷേധക്കാരുമായി വാക്കേറ്റം

വടകര: വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ടൗണ്‍ മുനിസിപ്പല്‍ ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഷാഫി പറമ്പില്‍ എം പി. ഉദ്ഘാടനം കഴിഞ്ഞ് പുറത്തേക്കിറങ്ങയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

പ്രതിഷേധത്തില്‍ അസ്വസ്ഥനായ എംപി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സമരക്കാര്‍ പ്രതിഷേധത്തിന്റെ പേരില്‍ ആഭാസത്തരം വിളിച്ചാല്‍ അത് കേട്ട് നില്‍ക്കില്ലെന്നും പേടിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവിടെ തന്നെ കാണും എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നടുറോഡില്‍ വെച്ചായിരുന്നു എംപിയും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

Share news
error: Content is protected !!
Scroll to Top