താനൂര്‍: നടക്കാവില്‍ കണ്ടൈനര്‍ നിയന്ത്രണം തെറ്റി ബൈപാസ് റോഡിലേക്ക് ഇടിച്ച് കയറി. തിരൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്ന കണ്ടൈനറാണ് താനൂര്‍ പുതിയ ബസ്സ്റ്റാന്റ് ബൈപാസിലേക്കു ഇടിച്ച് കയറിയത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. നാട്ടുകാരുടെ ഉടന്‍ തന്നെയുള്ള ഇടപെടല്‍ മൂലം അപകടം ഒഴിവായി.
നടക്കാവ് വളവില്‍ ട്രാഫിക്ക് സിഗനല്‍ ലൈറ്റുകളോ, ട്രാഫിക്ക് പോലീസിനേയോ ഉപയോഗപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




