മത്സരയോട്ടത്തിനിടെ കൊടുങ്ങല്ലൂരില്‍ കാര്‍ യാത്രികര്‍ തമ്മില്‍ സംഘര്‍ഷം, ചില്ല് തകര്‍ത്തു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മത്സരയോട്ടം നടത്തിയ കാര്‍ യാത്രികര്‍ തമ്മില്‍ സംഘര്‍ഷം. കാറിനു നേരെ ആക്രമണം. കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോത പറമ്പില്‍ വൈകിട്ട് ആറോടെയായിരുന്നു ആക്രമണം.

വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മത്സരയോട്ടം നടത്തിയ കാറുകള്‍ തമ്മിലാണ് ആക്രമണമുണ്ടായത്. കൊടുങ്ങല്ലൂര്‍ ചന്തപ്പുരയ്ക്കടുത്ത് വെച്ചായിരുന്നു സംഭവം. വടക്കുഭാഗത്ത് നിന്ന് അമിതവേഗതയില്‍ വന്ന രണ്ടു കാറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഇരുവരും തമ്മില്‍ ആക്രമണങ്ങളുണ്ടാവുകയായിരുന്നു. ആദ്യ വാടാനപ്പിള്ളിയിിലും പിന്നീട് കോത പറമ്പിലും വെച്ച് ആക്രമണമുണ്ടായി.

അക്രമി സംഘത്തിലെ ഒരാളെ മതിലകം പൊലീസ് പിടികൂടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രകോപിതനായ ഒരാള്‍ കല്ലെടുത്ത് കാറിന്റെ ചില്ലുകളിലേക്ക് എറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top