കക്കാട്: ദേശീയ പാതയില്‍ കക്കാട് തൂക്കുമരം, ചിനക്കല്‍ ഭാഗങ്ങളിലെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്ന ദേശീയ പാത കക്കാട് ജംഗ്ഷന്‍ മെയിന്‍ ലൈനിന്റെ
പ്രവൃത്തി പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം തുടങ്ങിയ അവസാന ഘട്ട പ്രവര്‍ത്തികള്‍ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് പൂര്‍ത്തിയായത്. വാട്ടര്‍ ടാങ്കില്‍ നിന്ന് പമ്പിംഗ് ടെസ്റ്റ് നടത്തി. ഇനി സാധാരണ നിലയില്‍ വെള്ളം ഉടന്‍ ലഭിക്കും.
ആഴ്ചകളായി കക്കാട് ടാങ്കില്‍ നിന്നും ജംഗ്ഷനിലേക്കള്ള മെയിന്‍ ലൈന്‍ പണി നടന്നു വരികയായിരുന്നു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ എന്‍ ആര്‍ സി മാനേജര്‍ പഴനി, സുപ്രവൈസര്‍ അഴകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാസങ്ങളായി ഇവിടെ അനുഭവപ്പെട്ട കുടിവെള്ള പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കുന്നത്. പ്രവര്‍ത്തി രണ്ട് ആഴ്ച്ചക്കകം പൂര്‍ത്തിയാക്കുമെന്ന് ഇഖ്ബാല്‍ കല്ലുങ്ങലിന് കെ എന്‍ ആര്‍ സി രണ്ട് ആഴ്ച്ച മുമ്പ് ഉറപ്പ്
നല്‍കിയിരുന്നു. താല്‍ക്കാലികമായി കക്കാട് ടൗണില്‍ റോഡ് നേരത്തെ ക്രോസ് ചെയ്ത് കണക്ഷന്‍ പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും കക്കാട് മെയിന്‍ റോഡ് ദേശീയ പാതക്ക് കീറുന്നത് തുടങ്ങിയോടെ വിതരണം തടസ്സപ്പെട്ടിരുന്നു. ചെനക്കല്‍ മേഖലയിലെ കുടിവെള്ള പദ്ധതി ഉള്‍പ്പെടെയുള്ള ബാക്കി പ്രവര്‍ത്തികള്‍ കൂടി ഉടന്‍ നടക്കും. നിരന്തരമായ ശ്രമങ്ങളിലൂടെയാണ് വാട്ടര്‍ ടാങ്ക് മുതല്‍ ജംഗ്ഷനിലെ മെയിന്‍ ലൈന്‍ വരെ സ്ഥാപിക്കല്‍ പൂര്‍ത്തീകരിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




