ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ പ്രേക്ഷകരിലേക്ക് ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

കൊത്തയിലെ രാജാവിനെയും സംഘാങ്ങളേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ടീസര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുഗ് ടീസര്‍ മഹേഷ്ബാബുവും തമിഴ് ടീസര്‍ ചിമ്പുവും കന്നഡ ടീസര്‍ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാന്‍ പറ്റുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തു വരുന്നതെന്ന് നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രം ഇതര അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവര്‍ത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ്സ് ചിത്രമാണ്. ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിര്‍മ്മാണം സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ്.

കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ് : സംവിധാനം : അഭിലാഷ് ജോഷി , ജേക്‌സ് ബിജോയ് ,ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം?ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവി നിര്‍വഹിക്കുന്നു. സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറര്‍ ഫിലിംസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top