കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് പയ്യോളിയില്‍ ദേശിയ പാതയില്‍ വെള്ളക്കെട്ട്. പയ്യോളി ഹൈസ്‌ക്കൂളിന് സമീപമുള്ള റോഡിലാണ് വെള്ളം കെട്ടികിടക്കുന്നത്. ഇത് മൂലം രാവിലെ മുതല്‍ ഈ പാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഈ വെള്ളക്കെട്ടില്‍ ബ്രേക്ക് ഡൗണ്‍ ആയതോടെ ഈ റൂട്ടിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
ഇന്നലെ ഇതേ സ്ഥലത്ത് വെള്ളക്കെട്ടു കാരണം ഒരു കാറും ബ്രേക്ക് ഡൗണ്‍ ആയിരുന്നു.ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും രണ്ട് സര്‍വീസ് റോഡുകള്‍ നിര്‍മ്മിച്ചിരുന്നു. ഇത് റോഡില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നത് കൊണ്ടാണ് ഇവിടെ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വെള്ളം നീക്കുന്നതിന് ആവിശ്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.നാട്ടുക്കാര്‍ പലതവണ ഈ റോഡ് നിര്‍മിക്കുന്ന കരാര്‍ കമ്പനിക്കാരോട് ഇതിനെ കുറിച്ച് പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടാവാതിരുന്ന സാഹചര്യത്തില്‍ പോലീസ് ഇടപെടുകയും ചൊവ്വഴ്ച്ചകുള്ളില്‍ വെള്ളം നീക്കം ചെയ്യാനുള്ള നടപടികള്‍ ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല.
ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ഈ ഭാഗത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് കടത്തി വിടുന്നത്. ഈ പ്രശ്‌നത്തില്‍ ഉടനടി പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



