
ദുബായില്‍ തിരക്കിനനുസരിച്ച് വ്യത്യസ്തമായ പാര്‍ക്കിങ് നിരക്ക് ഈടാക്കുന്ന സംവിധാനം ഏപ്രില്‍ 4 മുതല്‍ നടപ്പിലാക്കും. പുതിയ പാര്‍ക്കിങ് നിരക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചതായി പാര്‍ക്കിങ് നിയന്ത്രണ സ്ഥാപനമായ പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. ദുബായില്‍ നാല് താരിഫ് സോണുകളായാണ് പാര്‍ക്കിങ് സ്ഥലങ്ങള്‍ വേര്‍തിരിച്ചിട്ടുള്ളത്.
എ, ബി, സി, ഡി എന്നിങ്ങനെ വേര്‍തിരിച്ചിട്ടുള്ള സോണുകളില്‍ പ്രീമിയം, സ്റ്റാന്റേര്‍ഡ് മേഖലകളും റോഡരികിലുള്ളതും അല്ലാത്തതുമായ പാര്‍ക്കിങ് സ്ഥലങ്ങളും ഉള്‍പ്പെടും. ഈ സോണുകളില്‍ രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും 6 ദിര്‍ഹം ഈടാക്കും. അവധിദിനങ്ങളില്‍ ഈ നിരക്ക് ബാധകമല്ല.
അതേസമയം രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയും രാത്രി എട്ടുമുതല്‍ രാത്രി 10 വരെയും ഫീസില്‍ മാറ്റമുണ്ടാകില്ല. സോണ്‍ ‘ബി’യിലും ‘ഡി’യിലും ദിവസേന നിരക്ക് നിലവിലുണ്ടാകും. പ്രീമിയം പാര്‍ക്കിങ്ങിനുള്ള പ്രതിദിന നിരക്ക് സോണ്‍ ബിയില്‍ 40 ദിര്‍ഹവും സോണ്‍ ഡിയില്‍ 30 ദിര്‍ഹവുമാണ്.സൂപ്പര്‍ പ്രീമിയം സോണുകളില്‍ പ്രത്യേക ഇവന്റുകള്‍ നടക്കുമ്പോള്‍ 25 ദിര്‍ഹമായിരിക്കും മണിക്കൂറില്‍ ഈടാക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




