നബി ദിനത്തോട്‌ അനുബന്ധിച്ച്‌ ദുബായില്‍ ജനുവരി 3 ന്‌ പൊതു അവധി

dubaiദുബായ്‌: നബി ദിനത്തോട്‌ അനുബന്ധിച്ച്‌ ജനുവരി മൂന്നിന്‌ യുഎഇയില്‍ പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജന്മദിനമായ നബിദിനത്തിന്‌ വിദ്യാഭ്യാസ മാനവ വിഭവശേഷി വകുപ്പ്‌ മന്ത്രിയുമായ ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദിയാണ്‌ അവധി പ്രഖ്യാപിച്ചത്‌. വിപുലമായ പരിപാടകളോടെയാണ്‌ നബിദിനം ആഘോഷിക്കാനൊരുങ്ങുന്നത്‌.

തൊഴില്‍ വകുപ്പ്‌ മന്ത്രി സഖര്‍ ബിന്‍ ഘോബാഷ്‌ സയീദ്‌ ഘോബാഷും എല്ലാ പൊതുമേഖല സ്വകാര്യ മേഖല സ്ഥാപനങ്ങളിലേയും തൊഴിലാളികള്‍ക്ക്‌ അവധി നല്‍കി സര്‍ക്കുലര്‍ പുറത്തിറക്കി. എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാനാണ്‌ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. അതെസമയം ഉത്തരവ്‌ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ ഇടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top