
പൊതുസ്ഥലം വൃത്തികേടാക്കുന്നവരെ പിടികൂടാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ദുബൈ മുനിസിപ്പാലിറ്റി. പൊതുസ്ഥലത്ത് തുപ്പുകയോ, മാലിന്യം വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്ക് തത്സമയം പിഴ നല്‍കുന്ന സംവിധാനമാണിത്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് ദുബൈ. ദുബൈ നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ഇല്‍ത്തിസാം എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥരായിരിക്കും ഈ മൊബൈല്‍ ആപ്ലിക്കേഷനുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുക.
മാലിന്യം വലിച്ചെറിയുക, അനുവാദമില്ലാത്ത സ്ഥലത്ത് ബാര്‍ബിക്യൂ പാകം ചെയ്യുക, അനധികൃത പരസ്യങ്ങള്‍ പതിക്കുക, അനുവാദമില്ലാത്ത സ്ഥലത്ത് നിര്‍ത്തി കാര്‍ കഴുകുക, വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ പൊതുസ്ഥലത്ത് നിന്ന് മാറ്റാതിരിക്കുക തുടങ്ങി എട്ട് തരം നിയമലംഘനങ്ങള്‍ നടത്തിയാല്‍ ഉടന്‍ പിഴ ലഭിച്ചതിന്റെ സന്ദേശം എസ്എംഎസായി മൊബൈലിലെത്തും. വാഹനമോ, തിരിച്ചറിയല്‍ രേഖകളോ ഫോട്ടോയെടുത്ത് നിയലംഘകരെ തിരിച്ചറിയാനും അവരുടെ പേരില്‍ പിഴയിടാനുമുള്ള സംവിധാനം ഇല്‍ത്തിസാം എന്ന ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




