ജയിലിലെ പ്രതികള്‍ക്ക് മയക്കുമരുന്ന്; യുവാവ് പിടിയില്‍

മങ്കട: ജയിലിലെ പ്രതികള്‍ക്ക് മയക്കുമരുന്നും ലഹരിവസ്തുക്കളും എത്തിക്കുന്നയാള്‍ കഞ്ചാവും ഹാഷിഷുമായി പിടിയില്‍. ആയിരനാഴിപ്പടി സ്വദേശി മുരിങ്ങാപറമ്പില്‍ വീട്ടില്‍ വിജേഷിനെ (29)യാണ് മങ്കട പൊലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് 280 ഗ്രാം കഞ്ചാവും 6.90 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.

ബുധന്‍ രാത്രി 11ന് ആയിരനാഴിപ്പടി മില്ലിനുസമീപം കാറില്‍ സഞ്ചരിക്കവേയാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളവര്‍ക്കാണ് മയക്കുമരുന്നെന്ന് ഇയാള്‍ സമ്മതിച്ചു. അസുഖമെന്ന വ്യാജേന ജയിലില്‍നിന്ന് ഇറങ്ങുന്ന പ്രതികള്‍ ആശുപത്രിയില്‍ എത്തുമ്പോഴാണ് ഇവ കൈമാറിയിരുന്നത്. പിടികൂടിയ മയക്കുമരുന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശുചിമുറിയില്‍ ഒളിപ്പിച്ച് കൈമാറാനായിരുന്നു പദ്ധതി. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയതിന് മലപ്പുറം സ്റ്റേഷനില്‍ കേസുണ്ട്. വിജേഷ് സഞ്ചരിച്ച കാര്‍ എടവണ്ണയിലെ കൊലപാതക കേസിലെ പ്രതിയായ പുളിയക്കോടന്‍ അനസിന്റേതാണ്.

ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top