മയക്കുമരുന്ന് നൽകി പീഡനം: 2 പേർകൂടി പിടിയിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കാസർകോട് സ്വദേശികളായ മുഹമ്മദ് റയീസ് (18), മുഹമ്മദ് സമീം (19) എന്നിവരെയാണ് ടൗൺ അസി.കമീഷണർ ടി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിലായിരുന്നു. മാതാപിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനാറുകാരിയായ പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ വച്ചാണ് റയീസും സമീമും പരിയചപ്പെട്ടത്. താമസ- ഭക്ഷണ സൗകര്യം ഒരുക്കിനൽകാമെന്ന് വാഗ്ദാനം നൽകി ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് സാലിഹിന്റെയും ഷബീറലിയുടെയും പന്തിരാങ്കാവിലുള്ള ഫ്ലാറ്റിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസർകോട് സ്വദേശികളായ പ്രതികൾ കോഴിക്കോട് എത്തിയത് എന്തിനെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ഇവർ നൽകിയിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതോടെ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top