പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവുശിക്ഷ

കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 40000 രൂപ പിഴയും. സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദി(66)നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

തൃശൂർ വടക്കേകാട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലും തൃശൂരിലുള്ള പ്രതിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം.

കുട്ടിയുടെ പരാതിയിൽ ചേവായൂർ പൊലീസ് അന്വേഷണം നടത്തി. ചേവായൂർ സിഐ ആയിരുന്ന ആഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top