വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 2 പേർ പിടിയിൽ

കൊണ്ടോട്ടി : എടവണ്ണപ്പാറയിൽ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവന്ന സംഘ ത്തിലെ രണ്ടുപേർ പൊലീസ് പിടിയിൽ. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് മലാട്ടിക്കൽ റഷീദ് (നാടൻ റഷീദ്- 40), വാഴക്കാട് എടവണ്ണപ്പാറ ചെറുവായൂർ സ്വദേശി ജെജെ വീട്ടിൽ ജുനൈദ് (40) എന്നിവരാണ് പിടിയിലായത്.

എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. ചൊവ്വ രാവിലെയായിരുന്നു പരിശോധന. ജൂനൈദിന്റെ പേരിലുള്ളതാണ് വീട്.

2024ൽ കൊണ്ടോട്ടിയിൽ എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് റഷീദ്. ഈ കേസിൽ ഒളിവിൽ പോയ റഷീ ദ് രണ്ട് വർഷത്തിനുശേഷമാണ് വലയിലാകുന്നത്. ഇയാളുടെ പേരിൽ കൊണ്ടോട്ടി, മഞ്ചേരി സ്റ്റേഷനുകളിൽ ലഹരിക്കേസുകളും കരിപ്പൂർ, കോട്ടക്കൽ സ്റ്റേഷനുകളിൽ മോഷണക്കേസുകളും നിലവിലുണ്ട്.

ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തിൽ കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, എസ്ഐ ആന്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്ത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top