ലഹരി വില്‍പ്പന: സഹോദരന് വാങ്ങി നല്‍കിയ ബൈക്ക് കണ്ടുകെട്ടി

കോഴിക്കോട്: ലഹരി വില്‍പ്പനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് സഹോദരന് വാങ്ങി നല്‍കിയ ബൈക്ക് പൊലീസ് കണ്ടുകെട്ടി. കുണ്ടായിത്തോട് തോണിച്ചിറ കരിമ്പാടന്‍ കോളനിയില്‍ കെ അജിത്ത് (22) സഹോദരന് നല്‍കിയ യമഹ എഫ്സി ബൈക്കാണ് സുഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി (എസ്എഎഫ്ഇ എംഎ) ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് 89 ഗ്രാം എംഡി എംഎയുമായി അജിത്ത് പിടിയിലായത്.

ബംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top