
തൃശൂര്‍: കുന്നംകുളത്തിനു സമീപ പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്നു വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്കു താമസിക്കുന്നയാളുമാണ് അക്ഷയ്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയ്‌യുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. ഭര്‍ത്താവിനെ ആക്രമിക്കുന്നതു കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ലഹരിക്കച്ചവടക്കാരാണ് അക്ഷയും ലിഷോയിയും ബാ?ദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിനു പിന്നാലെ ലിഷോയ് ഒഴിവില്‍ പോയി. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




