തിരൂര്‍:നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി തിരൂര്‍ പോലീസിന്റെ പിടിയിലായി. പൊന്നാനി സ്വദേശി മഞ്ഞിങ്ങാനകത്ത് നസീര്‍(38)ആണ് പിടിയിലായത്.
മയക്കുമരുന്ന്, അടിപിടി കേസുകളിലെ പ്രതിയായ ഇയാള്‍ വയനാട് വെച്ച് രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ കഴിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്നു.
ഇതിനിടിയിലാണ് തിരൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.തിരൂര്‍, പെരുമ്പടപ്പ്, ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധികേസുകളാണ് ഉള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




