കൊച്ചിയില്‍ മയക്കുമരുന്നു വേട്ട; യുവതി അടക്കം എട്ട് പേര്‍ പിടിയില്‍

കൊച്ചിയില്‍ വീണ്ടും വന്‍ മയക്കുമരുന്നു വേട്ട. യുവതി അടക്കം എട്ട് പേര്‍ പിടിയിലായി. ഇടപ്പളളിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 55 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റെച്ചു റഹ്‌മാന്‍ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, ബിബീഷ് തൃശൂര്‍ സ്വദേശി, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ, തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി കസ്റ്റംസ് പ്രവന്റീവ് വിഭാഗവും എക്സെസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് വേട്ട പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു സംഘമെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സി ഐ അനില്‍കുമാര്‍ പറഞ്ഞു.

ഹോട്ടലില്‍ മൂന്ന് മുറികള്‍ ഓണ്‍ലൈന്‍ വഴി എടുത്താണ് സംഘം എത്തിയത്. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് മയക്കുമരുന്ന് വില്‍പ്പനയ്ക്കെത്തിയത്.  24കാരി അടക്കം കൊല്ലം സ്വദേശികളായ നാല് പേര്‍ വാങ്ങാനെത്തിയവരാണ്. രണ്ട് സംഘങ്ങള്‍ എത്തിയ മൂന്ന് കാറുകളും ഇവര്‍ ഉപയോഗിച്ചിരുന്ന 10 മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top