കോട്ടയത്ത്  ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു

HIGHLIGHTS : Drug addict son hacks mother to death in Kottayam

കോട്ടയം : കോട്ടയം പള്ളിക്കത്തോട് മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. ഇളമ്പള്ളി സ്വദേശി സിന്ധു (45) വാണ് മരിച്ചത്. സിന്ധുവിന്റെ മകന്‍ അരവിന്ദിനെ (25) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് അരവിന്ദെന്ന് പൊലീസ് അറിയിച്ചു.

പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ടാണ് സിന്ധുവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ അരവിന്ദ് മൃതദേഹത്തിന് അടുത്ത് തന്നെയുണ്ടാരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!