Section

malabari-logo-mobile

വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ചേര്‍ന്നു

HIGHLIGHTS : Drought prevention action review meeting was held

താപനില ഉയര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ എ ഗീതയുടെ അധ്യക്ഷതയില്‍ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഓരോ വകുപ്പിനും ചുമതലകള്‍ നിശ്ചയിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും നിര്‍ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ സ്ഥാപിച്ച വാട്ടര്‍ കയോസ്‌കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി ഉപയോഗിക്കണം. വാട്ടര്‍ കയോസ്‌കുകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അവ വൃത്തിയാക്കുകയോ പുന:ക്രമീകരിക്കുകയോ ചെയ്യണം. സൂര്യാഘാതമേല്‍ക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സൂര്യാഘാതത്താല്‍ പൊള്ളലേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ പ്രാഥമിക ആരോ?ഗ്യകേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിഎംഒ ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സൂര്യാ?ഘാതമേല്‍ക്കുന്നവരുടെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കണം.

sameeksha-malabarinews

വരള്‍ച്ച മുന്നില്‍ക്കണ്ട് പൊതുമേഖലയിലും സ്വകാര്യമേഖലകളിലുമുള്ള എല്ലാ കുളങ്ങളിലെയും ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെയും വെള്ളം പരിശോധിച്ച് അവ ഉപയോ?ഗ യോ?ഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കോര്‍പ്പറേഷന്‍ പരിധിയിലെ താമരക്കുളം, ?ഗരുഡന്‍കുളം എന്നിവിടങ്ങളിലെ വെള്ളം ഉപയോ?ഗ? യോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. കുടിവെള്ള സ്രോതസ്സുകളാക്കി മാറ്റാന്‍ പറ്റുന്ന ജലസ്രോതസ്സുകളുടെ കണക്കെടുപ്പ് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഒരാഴ്ച്ചക്കുള്ളില്‍ നടപ്പിലാക്കാന്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍, അലൂമിനിയം ഷീറ്റുകള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച സ്‌കൂളുകളുടെ വിവരശേഖരണം പൂര്‍ത്തിയാക്കുകയും, ഷീറ്റുകള്‍ മാറ്റാനുള്ള നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവും വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് മാസത്തിനകം സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ വി ചെല്‍സാസിനി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!