
ദുബായ്: ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഇന്നലെ ഗൾഫ് മേഖലയിൽ ആളപായം ഇല്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. ഫുജൈറെയിലെ റിഫൈനറിയിൽ തീപിടുത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഗൾഫ് ഭരണാധികാരികാരികൾ വ്യക്തമാക്കി.
ഇസ്രയേൽ, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





