ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ പരീക്ഷണയോട്ടം തുടങ്ങി

ദുബൈ: നഗരത്തില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ പരീക്ഷണയോട്ടം തുടങ്ങി. ജുമൈറ വണ്‍ മേഖലയിലാണ് സ്വയംനിയന്ത്രിച്ച് ഓടുന്ന ടാക്‌സികളുടെ പരീക്ഷണയോട്ടം നടക്കുന്നത്.

ജുമൈറ വണ്‍ മേഖലയില്‍ ക്രൂയിസ് എന്ന സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജി കമ്പനിയുമായി സഹകരിച്ചാണ് ആര്‍ ടി എ ഡ്രൈവര്‍ ആവശ്യമില്ലാതെ ഓടുന്ന ടാക്‌സികള്‍ പരീക്ഷണത്തിനായി റോഡിലിറക്കിയിരിക്കുന്നത്.

പരീക്ഷണഘട്ടമായതിനാല്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറില്ലാ ടാക്‌സിയില്‍ പക്ഷെ, ഡ്രൈവറുണ്ടാകും. ദുബൈ നഗരത്തിന്റെ സ്വഭാവമനുസരിച്ച് സ്വയം നിയന്ത്രിത ടാക്‌സികളുടെ പ്രവര്‍ത്തനം കൂടുതല്‍ കൃത്യമുള്ളതാക്കുന്നതിനാണ് പരീക്ഷണയോട്ടം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top