മഞ്ചേരി: ആമയൂര്‍ പുളിങ്ങോട്ടുപുറത്തെ ക്രഷറില്‍ എം സാന്‍ഡ് വേസ്റ്റ് തട്ടുന്നതിനിടെ ടിപ്പര്‍ ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തോട്ടുമുക്കം കൂനുമ്മൽതൊടി വീട്ടിൽ അബ്ദുൽ സലീമിൻ്റെ മകൻ റാഷിദ് (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഷിദിനെ അരീക്കോട് മദർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് ക്വാറിയിൽ നിന്ന് വരുന്ന റോഡിന് സമീപം ലോറി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. പൂർണമായും വെള്ളത്തിൽ മുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തപ്പോൾ അതിനുള്ളിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ഡ്രൈവറിനായുള്ള തിരച്ചിൽ പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ സംയുക്തമായി ആരംഭിച്ചു.
തിരച്ചിലിനൊടുവിൽ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ റാഷിദിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



