
കണ്ണൂർ:കെട്ടിയൂർ പാൽ ചുരത്തിൽ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.തമിഴ്നാട് സ്വദേശി സെന്തിൽ ആണ് മരിച്ചത്.
വയനാട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് അപകടം.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




