
കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ – കം – ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. വയസ് : 01.01.2025-ന് 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).
15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 20 ദിവസത്തിനകം ‘രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാലാ, കാലിക്കറ്റ് സർവകലാശാലാ പി.ഒ., മലപ്പുറം, പിൻ : 673635, കേരളം’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



