സർവകലാശാലാ തല എൻ.എസ്.എസ്. അവാർഡ്:അപേക്ഷകൾ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ മികച്ച എൻ.എസ്.എസ്. – യൂണിറ്റുകൾ / കോളേജുകൾ, പ്രോഗ്രാം ഓഫീസർമാർ, വൊളണ്ടിയർമാർ എന്നിവർക്കുള്ള 2024 – 25 ലെ സർവകലാശാലാ തല എൻ.എസ്.എസ്. അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അവാർഡിനുള്ള നോമിനേഷനുകൾ പ്രസ്തുത ഫോറത്തിൽ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നൽകേണ്ടതാണ്. ഫോമുകൾ എൻ.എസ്.എസ്. യൂണിറ്റ് മെയിൽ ഐ.ഡിയിൽ അയച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 31.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.ആർക്. സസ്‌റ്റൈനബിൾ ആർകിടെക്ച്ചർ ( 2023 പ്രവേശനം ) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




