പരപ്പനങ്ങാടി: വേനല്‍ തുടങ്ങുമ്പോള്‍ തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് പരപ്പനങ്ങാടി പൂവത്താന്‍കുന്ന് നിവാസികള്‍. വേനല്‍ കടുക്കന്നതോടെ പ്രശനം ഇനിയും രൂക്ഷമാകും. നിലവിലുള്ള കുടിവെള്ള പദ്ധതയില്‍ വെള്ളം മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല അതിനാല്‍ പദ്ധതി നവീകരിക്കണമെന്നും ആവിശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തി കഴിഞ്ഞു. ഇത് സംബന്ധിച്ച് മുനിസിപ്പല്‍ അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഈ പ്രദേശത്തുകാര്‍ക്ക് വരള്‍ച്ച ഉണ്ടാകുന്ന സമയത്തെ മൂന്നുമാസക്കാലം മുനിസിപ്പാലിറ്റി കുടിവെള്ളം വാഹനത്തില്‍ എത്തിക്കാറാണ് പതിവ്. നൂറിലധികം വരുന്ന കുടുംബങ്ങള്‍ക്ക് ഈ സമയത്ത് കുടിവെള്ളം വാഹനത്തില്‍ എത്തിക്കാന്‍ നഗരസഭ തയ്യാറാകണമെന്നും ഇവര്‍ പറഞ്ഞു. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്ങില്‍ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഒ സുബ്രഹ്മണ്യന്‍, കെ പി ഉണ്ണികൃഷ്ണന്‍, സി അനീഷ്‌കുമാര്‍, ഒ പ്രമോദ് ദാസ്, , കെ മനോജ് എന്നിവര്‍ പങ്കെടുത്തു.




