പരപ്പനങ്ങാടിയില്‍ വീട് തകര്‍ന്നു

പരപ്പനങ്ങാടി: ഒടിട്ട വീട് തകര്‍ന്നു. പുത്തന്‍കടപ്പുറത്തെ പാത്തകുഞ്ഞാലി കോയക്കുട്ടിഹാജിയുടെ വീടാണ് തകര്‍ന്നത്. 35 വര്‍ഷത്തോളം പഴക്കമുള്ള വീടാണ് തകര്‍ന്നത്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മേല്‍ക്കൂര പൂര്‍ണമായും താഴെ ഭാഗം ഭാഗീകമായും തകര്‍ന്നു. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായ് വീട്ടുകാര്‍ പറഞ്ഞു. വില്ലജ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top