താനൂര്‍: കൊറോണ രോഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ താനൂര്‍ കേന്ദ്രീകരിച്ചു അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എ. ആശങ്കക്ക് വക നല്‍കാതെ കുറ്റമറ്റ രീതിയില്‍ ഒറ്റക്കെട്ടായി ഒരേ മനസ്സോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയെ നേരിടുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഒരാളെ നിരീക്ഷിക്കുന്നു എന്നതിനര്‍ത്ഥം അയാള്‍ക്ക് രോഗമുണ്ട് എന്നല്ല, മറിച്ച് രോഗലക്ഷണങ്ങള്‍ ഉള്ളത് കൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സ്വയമേവ മാറിനില്‍ക്കാന്‍ കാണിക്കുന്ന ഒരു സേവനസന്നദ്ധതയായി മാത്രം അതിനെ കാണണമെന്നും എംഎല്‍എ പറഞ്ഞു.




