
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെയും വിദ്യാര്‍ത്ഥികളില്‍ ശുചിത്വശീലങ്ങള്‍ വളര്‍ത്തുന്നതിന്റെയും ഭാഗമായി ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 25ന് രാവിലെ ഒമ്പതിനാണ് മത്സരം. വേദി ജില്ലാ ശുചിത്വമിഷന്‍ പിന്നീട് അറിയിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 23ന് വൈകുന്നേരം അഞ്ചിന് മുമ്പായി www.suchitwamission.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സെപ്റ്റംബര്‍ 30ന് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496363936, 9495117700
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




