ഡോ. വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

HIGHLIGHTS : Dr. V. Narayanan is the new chairman of ISRO

careertech

ദില്ലി: ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. നിലവില്‍ എല്‍പിഎസ് സി മേധാവിയായ വി നാരായണന്‍ കന്യാകുമാരി സ്വദേശിയാണ്. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റും ഉള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (LPSC) ഡയറക്ടറാണ് ഡോ. വി നാരായണന്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഡോ. വി നാരായണന്‍. എംടെക്കും 1989-ല്‍ ക്രയോജനിക് എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കും 2001-ല്‍ എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡിയും നേടി.

sameeksha-malabarinews

ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് എംടെക്കില്‍ ഒന്നാം റാങ്കിന് വെള്ളി മെഡലും ആസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!