ഡോ.ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു ഡോ. ഷേര്‍ളി വാസു.

കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ളി കൈകാര്യം ചെയ്തത്. ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷേര്‍ളി വാസുവായിരുന്നു. പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനെ തുടര്‍ന്നും പ്രതികരണവുമായി ഷേര്‍ളി വാസു രംഗത്ത് വന്നിരുന്നു.ആയിരക്കണക്കിന് കേസുകളാണ് ഷെര്‍ലി വാസും ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്.

നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഷേര്‍ളി നിരവധി ദേശീയ-അന്തര്‍ദേശീയ മാസികകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top