ഡോ. സന്തോഷ് നമ്പി ശാസ്ത്ര അക്കാദമി ഫെലോ പുരസ്‌കാരം ഏറ്റുവാങ്ങി

HIGHLIGHTS : Dr. Santosh Nambi receives the Sastra Academy Fellow award

തേഞ്ഞിപ്പലം:ദേശീയ തലത്തില്‍ ശാസ്ത്ര രംഗത്തെ ഉന്നത ബഹുമതിയായ ദേശീയ ശാസ്ത്ര അക്കാദമി ഫെലോ പുരസ്‌കാരം ഏറ്റുവാങ്ങി കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പിലെ സീനിയര്‍ പ്രൊഫസറായ ഡോ. സന്തോഷ് നമ്പി.

ഐ.ഐ.ടി. ഗുവാഹത്തിയില്‍ നടന്ന 95-ാമത് ദേശീയ ശാസ്ത്ര അക്കാദമിയുടെ സമ്മേളനത്തിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. ദേശീയ ശാസ്ത്ര അക്കാദമി പ്രസിഡന്റും കാണ്‍പൂര്‍ ഐ.ഐ.ടി. ഡയറക്ടറുമായ ഡോ. കെ. വിനോദ്, ബോംബെ ഐ.ഐ.ടിയിലെ ഡോ. ജയേഷ് ബെല്ലാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

ദേശീയ-അന്തര്‍ദേശീയ തലത്തിലെ സംഭാവനകളെ മാനിച്ചാണ് ഡോ. സന്തോഷ് നമ്പി ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ പ്രൊഫസറാണ് ഇദ്ദേഹം. പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. കെ.എസ്. മണിലാലാണ് ആദ്യത്തെ വ്യക്തി. നൂറിലധികം ഗവേഷണ ലേഖനങ്ങളും അമ്പതോളം പുതിയ സസ്യങ്ങളും ഡോ. സന്തോഷ് നമ്പിയുടെ സംഭാവനകളാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!