കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി റഗുലര്‍ (2023 പ്രവേശനം), സപ്ലിമെന്ററി (2019 മുതല്‍ 22 വരെ പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 (2021 മുതല്‍ 24 വരെ പ്രവേശനം), നവംബര്‍ 2024 (2020 പ്രവേശനം മാത്രം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 (2022 പ്രവേശനം മുതല്‍), നവംബര്‍ 2024 (2019 മുതല്‍ 21 വരെ പ്രവേശനം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, നവംബര്‍ 2025 പരീക്ഷകളും എം.സി.എ. റഗുലര്‍, സപ്ലിമെന്ററി, വിദൂരവിഭാഗം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2025 പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

അന്തഃകലാലയ അത്ലറ്റിക്സ്

കാലിക്കറ്റ് സര്‍വകലാശാലാ അന്തഃകലാലയ അത്ലറ്റിക്സ് ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ കുന്ദംകുളം ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കും.
24 ഇനങ്ങളിലായി 1600-ല്‍ പരം താരങ്ങളാണ് പങ്കെടുക്കുന്നത്. ബെഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കുന്ദംകുളമാണ് ആതിഥേയത്വം വഹിക്കുന്നത്. 31-ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റംഗങ്ങള്‍, രജിസ്ട്രാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!