ഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചികിത്സ സഹായത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നു

പരപ്പനങ്ങാടി: ഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി നഹാസ് ഹോസ്പിറ്റലില്‍ വര്‍ഷം തോറും നല്‍കി വരുന്ന ചികിത്സ സഹായത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നു ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പരപ്പനങ്ങാടി നഗരസഭ പരിധിയിലുള്ള നിര്‍ധനരായ എല്ലാ കിഡ്‌നി രോഗികള്‍ക്കും അപേക്ഷിക്കാം. ഡയാലിസിസ് അടക്കം ഒരു മാസത്തേക്കുള്ള ചികിത്സാ സഹായമാണ് നല്‍കുന്നത്.

ആവശ്യമുള്ളവര്‍ 7510922421, 9746915135 എന്ന നമ്പറില്‍ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയില്‍ ഏപ്രില്‍ 01 നകം ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഡോ. മുനീര്‍ നഹ, സിപി സകരിയ, കെ അബ്ദുല്‍ സലീം, ഇ പി അഹമ്മദ് അഷ്‌റഫ് ബാബു എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top