HIGHLIGHTS : The girl who was waiting for the train broke the chain and ran; The police and the passengers followed and caught him
തിരൂര്‍: ട്രെയിന്‍ കാത്തുനിന്ന പെണ്‍കുട്ടിയുടെ ചെയിന്‍ പൊട്ടിച്ചു ഓടിയ യുവാവിനെ പോലീസും യാത്രക്കാരും ചേര്‍ന്നു പിന്തുടര്‍ന്നു പിടികൂടി. ഇന്നലെ ഉച്ചക്ക് തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്സ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നപ്പോയാണ് സംഭവം. തമിഴ്‌നാട് കള്ളക്കുറുച്ചി സ്വദേശി തമിഴരശന്‍ (23) എന്നയാളെയാണ് പിടുകൂടിയത്.
പ്ലാറ്റഫോമില്‍ ട്രെയിന്‍ കാത്തു ഇരുന്നിരുന്ന ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും ചെയിന്‍ പൊട്ടിച്ചു ഓടുകയായിരുന്നു. ഉടന്‍ തന്നെ ആര്‍പിഎഫ് സബ്-ഇന്‍സ് പെക്ടര്‍ കെ. എം. സുനില്‍ കുമാര്‍, എ.എസ്.ഐ.ബി.എസ്.പ്രമോദ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വി.എന്‍.രവീന്ദ്രന്‍ ഇ.സതീഷ് എന്നിവര്‍ യാത്രക്കാരുടെ സഹായത്തോട് കൂടി മോഷ്ടാവിനെ പിടികൂടികയായിരുന്നു.

ആളെ കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറുകയും, കേസ് രജിസ്റ്റര്‍ ചെയ്തു തുടരന്വേഷണത്തിന് വയ്ക്കുകയും ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു