പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം നടന്ന യോഗം;എം കെ മുനീര്‍

കോഴിക്കോട്: മുസ്ലിം ലീഗില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഡോ.എം കെ മുനീര്‍. പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് യാതൊരു പോറലുമേറ്റിട്ടില്ല. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം നടന്ന യോഗം എന്നും മുനീര്‍ പറഞ്ഞു.

ചന്ദ്രികയില്‍ ചില പ്രതിസന്ധികളുണ്ടെന്നത് വസ്തുതയാണ്. കൊവിഡ് സാഹചര്യത്തില്‍ പല മാധ്യമസ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. അതുപോലെയാണ് ചന്ദ്രികയുടെ കാര്യവും എന്ന് മുനീര്‍. അതു പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി ഒരിക്കലും ചന്ദ്രികയെ കൈവിടില്ലെന്നും മുനീര്‍ പറഞ്ഞു.

ഉന്നതാധികാര സമിതിയേക്കാള്‍ പ്രാധാന്യമുള്ളത് പ്രവര്‍ത്തക സമിതിക്കാണ്. 14 ാം തിയതിയാണ് പ്രവര്‍ത്തക സമിതി ചേരുന്നത്. അന്തിമ തീരുമാനം എടുക്കുന്നത് പ്രവര്‍ത്തക സമിതിയാണെന്നും മുനീര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top