Section

malabari-logo-mobile

ഡോ. ജോണ്‍ മത്തായി സ്‌പെഷ്യല്‍ തപാല്‍ കവറും മൈസ്റ്റാമ്പും പ്രകാശനം ചെയ്തു

HIGHLIGHTS : Dr. John Matthew has released a special postage stamp and my stamp

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍, അരണാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തിക പഠനവിഭാഗം ‘ആസാദി കാ അമൃത് മഹോത്സവത്തി’ന്റെ ഭാഗമായി ഡോ. ജോണ്‍ മത്തായിയുടെ 136-ാമത് ജന്മദിനത്തില്‍ സ്‌പെഷ്യല്‍ കവറും, മൈസ്റ്റാമ്പും പ്രകാശനം ചെയ്തു.

പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. സബീന ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി സെന്‍ട്രല്‍ റീജിയണ്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് ഐ.പി.ഒ.എസ്. സ്‌പെഷ്യല്‍ കവറിന്റേയും സ്റ്റാമ്പിന്റേയും പ്രകാശനം നിര്‍വഹിച്ചു. പഠനവകുപ്പ് മുന്‍ മേധാവിയും ഫിസാറ്റ് ഡയറക്ടറുമായിരുന്ന ഡോ. പി.പി. പിള്ള, ഡോ. ജോണ്‍ മത്തായിയുടെ ചെറുമകനും മുംബൈ ഫുഡ് ഡയറി ബീവറേജസ് കണ്‍സള്‍ട്ടന്റുമായ വിവേക് മത്തായി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജയിംസ്, തൃശൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.കെ. ഡേവിസ് ഐ.പി.ഒ.എസ്., സിണ്ടിക്കേറ്റ് മെമ്പര്‍മാരായ ഡോ. കെ.ഡി. ബാഹുലേയന്‍, യൂജിന്‍ മൊറേലി, പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. കെ.പി. രജുല ഹെലന്‍, ഡോ. സനൂപ് എം.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!