നടിക്ക് പിന്തുണയുമായി ടോവിനോയും, പ്രിഥ്വിയും, പാര്‍വ്വതിയുമടക്കം നിരവധി താരങ്ങള്‍

മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സംഭവവികാസങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണയുമായി സിനിമാ മേഖലയിൽ നിന്നുള്ളവർ.

ഈ വിഷയത്തിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി നേരത്തെ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരുന്നു. കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് എനിക്ക് വേണ്ടി സംസാരിക്കാൻ മുന്നോട്ടുവന്നുവെന്നും കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി പ്രകടിപ്പിച്ച് നടി പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

നടിയുടെ ഈ കുറിപ്പ് പങ്കുവെച്ചാണ് സഹതാരങ്ങളുടെ സിനിമാപ്രവർത്തകരും തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടോവിനോ തോമസ്, പാർവ്വതി, സുപ്രിയ മേനോൻ , സംയുക്ത മേനോൻ , പൂർണിമ , ഇന്ദ്രജിത്ത് , റിമാകല്ലിങ്കൽ , ആര്യ, ഇന്ദ്രജിത്ത്, മിയ തുടങ്ങിയവർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തി .

നടിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം…

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.
5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

Share news
error: Content is protected !!
Scroll to Top