ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭര്‍ത്താവ് വെട്ടി

ഇടുക്കി;  കട്ടപ്പനയില്‍ ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭര്‍ത്താവ് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു വെട്ടിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന താന്നിയില്‍ സ്വദേശി ഷെയ്‌സ് പോളിനെയാണ് കഴുത്തിന് വെട്ടിയത്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ പോലീസ് സ്‌റ്റേഷന് മുന്നിലൂടെ ഭാര്യയുമൊത്ത് നടന്നുപോകുമ്പോള്‍ പിറകില്‍ നിന്ന് കഴുത്തിന് വെട്ടുകയായിരുന്നു. അപ്പോള്‍ തന്നെ പ്രതിയെ പോലീസ് പിടികൂടുകയും വെട്ടേറ്റ ഷെയ്‌സ് പോളിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സാരമായ പരിക്കായതിനാല്‍ ഇയാളെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കകയാണെന്നാണ് റിപ്പോര്‍ട്ട്.

2018ലാണ് വെട്ടിയ പ്രതിയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമുണ്ടായത്. അന്ന് ഈ പ്രതി വിദേശത്തായിരുന്നു. ആ കേസ് ഇപ്പോള്‍ വിചാരണ വേളയിലാണ്.

Share news
error: Content is protected !!
Scroll to Top