ഡോ: ഹംസ നഹ നിര്യാതനായി

ഫറോക്ക്: ചുങ്കം ഫറോഖ്‌കോളേജ് റോഡ് സഫയില്‍ താമസിക്കുന്ന ഡോ:ഹംസ നഹ (78) നിര്യാതനായി. സാധാരണക്കാരുടെ ആശ്രയമായിരുനു നഹ ഡോക്ടര്‍, മലപ്പുറം ജില്ലയിലെ താനൂര്‍, ചെട്ടിപ്പടി, ഒതുക്കുങ്ങല്‍ തുടങ്ങി സ്ഥലങ്ങളിലും കോഴിക്കോട് ജില്ലയില്‍ കുണ്ടായിതോട് പി.എച്ച്.സി,  മെഡിക്കല്‍കോളേജിന്റെ യൂണിറ്റായ ചെറൂപ്പ ഹെല്‍ത്ത് സെ ന്റരിലും, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലും സിവില്‍ സര്‍ജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വിസില്‍ നിന്ന് വിരമിച്ചതിന്ന് ശേഷം ഫറോക്ക് കോളേജിന്റെ കിഴിലുള്ള ജൂബിലി ഹെല്‍ത്ത് സെന്ററിലും 20 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് ഫറോക്ക് പേട്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
ഭാര്യ: കെ.എം. ജമീല (കരുവന്‍ തിരുത്തി)
മക്കള്‍: അബ്ദുള്‍ ഷുക്കൂര്‍ നഹ, ഷഹനാസ്, ഹാഷിം (ഫാറൂഖ് കോളേജ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), താഷിബ് ( ബിസിനസ്)
മരുമക്കള്‍: ടി.പി. കുഞ്ഞാലന്‍കുട്ടി ( ബിസിനസ്,എടവണ്ണ), ആര്‍.എം. ഷംല (കണ്ണാടിക്കല്‍), ബേനസീര്‍ വേങ്ങാട്ട്(പേട്ട ), ജസ്ന (ഇരുമ്പിളിയം വളാഞ്ചേരി)

 

 

Share news
error: Content is protected !!
Scroll to Top